മയ്യിൽ: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് അസോസിയേഷൻ (CEOA) മയ്യിൽ മേഖല സമ്മേളനം ചട്ടുകപാറ ആരൂഡം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മയ്യിൽ മേഖല പ്രസിഡന്റ് എം. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സമീർബാബു മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്റ് പി.പി. പ്രശാന്തൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഖാദർ കടൂർ ആശ്രയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി എം.എം. പ്രദീപ്കുമാർ, ജില്ലാ ട്രഷറർ എ.കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ ടൗൺ, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ലി, പേരിങ്ങർ, പേരാവൂർ, ശ്രീകണ്ഠാപുരം, ആലക്കോട്, മയ്യിൽ എന്നീ മേഖല പ്രസിഡന്റുമാരായ പി. രാജീവൻ, ഷൗക്കത്തലി, സജാസ്, പ്രമോദ് മാമ്പള്ളി, ടി. പ്രകാശൻ, ശ്രീജിത്ത്, സമീർ, ബി.കെ. സക്കറിയ, സത്യജിത്ത്, രാജു സെബാസ്‌റ്റ്യൻ, ടി.ഒ. ശ്രീഗേഷ് എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ മീഡിയ ന്യൂസ് കാർഡ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

