യുവാവിനെ ആക്രമിച്ച് ഫോണും പണവും എടി എം കാർഡും കവർന്ന മൂന്നംഗസംഘം അറസ്റ്റിൽ

Kannadiparamba online news
Screenshot

കണ്ണൂർ: രാത്രിയിൽ ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് സ്‌ക്രൂ ഡ്രൈവർ കഴുത്തിൽ കുത്തി പിടിച്ച് ഭീഷണിപ്പെടുത്തി പണവും ഫോണും എടിഎം കാർഡും കവർന്ന മൂന്നംഗ മുഖം മൂടി സംഘം പിടിയിൽ. കക്കാട് കുഞ്ഞിപ്പള്ളിയിലെ കെ.എ. നിയാസുദ്ദീൻ (43), കോഴിക്കോട് കൂടരഞ്ഞിയിലെ ഓണംതൊടിയിൽ ഹൗസിൽ ബിനോയ് (42), കോഴിക്കോട് മൊകേരിയിലെ നെരുവമ്മൽഹൗസിൽ അനീഷ് (44) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ് നാഥിൻ്റെ നേതൃത്വത്തിൽ എസ്. ഐ. ടി. എം വിപിനും സംഘവും പിടികൂടിയത്. കണ്ണൂർ
താണ വൈത്തിലപള്ളി വയലിലെ സുബൈദാസിൽ സി.എച്ച് .താരിഖിനെ(47) യാണ് സംഘം കൊള്ളയടിച്ചത്. 29 ന് ബുധനാഴ്ചരാത്രി 10.20 മണിക്ക് കണ്ണൂർ പാറക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ്റെ പേഴ്സിലുണ്ടായിരുന്ന 7000 രൂപയും സാംസങ് ഫോണും എടി എം കാർഡും പിടിച്ചു പറിച്ചു കൊണ്ടുപോയ മോഷ്ടാക്കൾ തട്ടിയെടുത്ത എടിഎം കാർഡിൽ നിന്നും ഗൂഗിൾ പേ ഉപയോഗിച്ച് 20,000 രൂപയും തട്ടിയെടുത്തു. തുടർന്ന് യുവാവ്ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത് .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!