പറശ്ശിനിക്കടവ്: അറബ് രാജ്യത്തുനിന്നും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയില്‍ എത്തി യുഎഇ സ്വദേശി.സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ സന്നിധിയിൽ എത്തിയത്. ദുബായിൽ നിന്നുള്ള സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വി മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി. തുടർന്ന് പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് മടങ്ങിയത്.
കീച്ചേരിയിൽ നിന്നുള്ള രവീന്ദ്രനൊപ്പമാണ് സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. മടപ്പുരയിൽ എത്തിയ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

