വയനാടിന് കൈത്താങ്ങാവാന്‍ കുരുന്നുകൈ;രണ്ടുവര്‍ഷമായി സ്വരൂപിച്ച തുക കൈമാറി യുകെജി വിദ്യാര്‍ഥി

Kannadiparamba online news

കണ്ണാടിപ്പറമ്പ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കണ്ണാടിപ്പമ്പിലെ കുരുന്ന്. പുല്ലൂപ്പി ഹിന്ദു സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയും സ്വാതി-വിജിലേഷ് ദമ്പതികളുടെ മകനുമായ ദൈവിക് ആണ് താന്‍ രണ്ടുവര്‍ഷക്കാലയളവില്‍ സ്വരൂപിച്ച മുഴുവന്‍ തുകയും നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ ധനസമാഹരണഭാഗമായെത്തിയ ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗം പിസി രാജേഷിനാണ് തുക കൈമാറിയത്. ഡിവൈഎഫ് ഐ പുല്ലൂപ്പി സൗത്ത് യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന, മേഖലാ പ്രസിഡണ്ട് നിധിന്‍, മേഖലാ കമ്മിറ്റി അംഗം സനില തുടങ്ങിയവര്‍ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!