കണ്ണാടിപ്പറമ്പ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കണ്ണാടിപ്പമ്പിലെ കുരുന്ന്. പുല്ലൂപ്പി ഹിന്ദു സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയും സ്വാതി-വിജിലേഷ് ദമ്പതികളുടെ മകനുമായ ദൈവിക് ആണ് താന്‍ രണ്ടുവര്‍ഷക്കാലയളവില്‍ സ്വരൂപിച്ച മുഴുവന്‍ തുകയും നല്‍കിയത്. ഡിവൈഎഫ്ഐയുടെ ധനസമാഹരണഭാഗമായെത്തിയ ഡിവൈഎഫ്ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗം പിസി രാജേഷിനാണ് തുക കൈമാറിയത്. ഡിവൈഎഫ് ഐ പുല്ലൂപ്പി സൗത്ത് യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന, മേഖലാ പ്രസിഡണ്ട് നിധിന്, മേഖലാ കമ്മിറ്റി അംഗം സനില തുടങ്ങിയവര്‍ പങ്കെടുത്തു
വയനാടിന് കൈത്താങ്ങാവാന്‍ കുരുന്നുകൈ;രണ്ടുവര്‍ഷമായി സ്വരൂപിച്ച തുക കൈമാറി യുകെജി വിദ്യാര്‍ഥി
