ലീഗ് ചാമ്പ്യൻഷിപ്പ് : ഫ്രാൻസ് ജേതാക്കൾ

Kannadiparamba online news


മയ്യിൽ : യങ്സ്റ്റാർ സ്പോർട്സ് ക്ലബ്‌ കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ നടന്ന ക്ലബ്‌ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിനെ തോൽപ്പിച്ചു. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പേര് നൽകിക്കൊണ്ടുള്ള 8 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.ഇതിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഫ്രാൻസും സ്പെയിനും ഫൈനലിൽ എത്തുകയാണുണ്ടായത്.രാവിലെ 7.30 മുതൽ തുടങ്ങിയ മത്സരം വൈകുന്നേരം 6 മണിക്ക് സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും സമ്മാനദനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രിൻസിപ്പലുമായ ഒ. എം അജിത് മാഷ് നിർവഹിച്ചു. ചടങ്ങിന് ക്ലബ്‌ പ്രസിഡന്റ്‌ കെ. സജിത്ത് അധ്യക്ഷത വഹിച്ചു.ക്ലബ്‌ സെക്രട്ടറി ബാബു പണ്ണേരി, വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു, ജനകീയ വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ, പ്രസിഡന്റ്‌ ടി ബാലകൃഷ്ണൻ, ടി പി ഷൈജു , എൻ കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിന് ട്രഷറർ സി കെ ജിതേഷ് സ്വാഗതവും കെ പി രാജീവൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!