മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷംസ്വാഗത സംഘം രൂപീകരിച്ചു.

Kannadiparamba online news

മയ്യിൽ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’ എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം മയ്യിലിൽ വിപുലമായി നടത്താൻ തീരുമാനിച്ചു.
ടി.വി.സുധാകരന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി. ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കലാ – വൈജ്ഞാനിക മത്സരങ്ങൾ, ആദരണ സഭ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും ആഗസ്ത് – 26 ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നും ചെക്യാട്ട് ശ്രീ ധർമ്മശാസ്താ- വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കുന്ന ശോഭായാത്രയും ഉണ്ടായിരിക്കും.
പി.പി. സജിത്ത് (ആഘോഷ പ്രമുഖ് ), ഇ കെ ജയചന്ദ്രൻ(പ്രസിഡന്റ്), സി വി മോഹനൻ (സെക്രട്ടറി) അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!