ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു

Kannadiparamba online news

മയ്യിൽ:
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രീനന്ദ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിൻ അജയ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി. പ്രധാനധ്യാപിക എം ഗീത ഉപഹാരം സമ്മാനിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം രവി‌ മാസ്റ്റർ, എ പി സുചിത്ര എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മാനേജ്മെന്റ്‌ പ്രതിനിധി പി.കെ. ദിനേശൻ, സ്കൂൾ വികസനസമിതി അംഗം വി.സി. ഗോവിന്ദൻ, വി.സി. മുജീബ്, കെ വൈശാഖ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!