അബൂദബി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്ബില്‍ വിപിൻ (39) ആണ് മരിച്ചത്.ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സിന്റെ അജ്മാൻ ശാഖയില്‍ കൗണ്ടർ സെയില്‍ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്ബനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയില്‍ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏച്ചൂർ ബാലന്റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിരയും മകള്‍ വാമികയും യു.എ.ഇയില്‍ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം പിന്നീട് നാട്ടില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

