കണ്ണൂർ : നിർമാണ മേഖലയിൽ അംശദായം അടച്ച് ക്ഷേമനിധിയിൽ ചേർന്നവർക്ക് ഒരുവർഷം കഴിഞ്ഞിട്ടും പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും ക്ഷേമനിധി ബോർഡിൽനിന്ന് കടമെടുത്ത് സർക്കാർ ധൂർത്ത് തുടരുകയാണെന്നും എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം പറഞ്ഞു. നിർമാണ-മത്സ്യബന്ധന തൊഴിലാളി ഫെഡറേഷൻ സംയുക്ത കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലിക്കുഞ്ഞി പന്നിയൂർ അധ്യക്ഷത വഹിച്ചു. വി.കെ.സി. മജീദ്, പാലക്കൽ അലവി, കെ.പി. കാദർ, എം. ഇബ്രാഹിം, നസീർ പാറക്കൽ, ഉസ്മാൻ തലശ്ശേരി, അഷ്റഫ് പാലക്കോട്, അസ്കർ പാലക്കോട്, അക്ബർ ധർമടം തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

