കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കിയ ആശ്രയ പദ്ധതിയിൽനിന്ന് ഒരുകോടി രൂപ വിതരണം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരിച്ച വ്യാപാരികളുടെ കുടുംബങ്ങൾക്കാണ് വ്യാപാരികളുടെ കുടുംബക്ഷേമ പദ്ധതിയിൽനിന്നും ആനുകൂല്യം വിതരണംചെയ്യുന്നത്. ഒരു കുടുംബത്തിന് പത്ത് ലക്ഷം വീതം.
ശനിയാഴ്ച 10-ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആശ്രയ ആനുകൂല്യ വിതരണ സമ്മേളനം കെ. സുധാകരൻ എം.പി. ഉദ്ഘാടനംചെയ്യും. ആനുകൂല്യ വിതരണം പി. സന്തോഷ് കുമാർ എം.പി. നിർവഹിക്കും. പത്രസമ്മേളനത്തിൽ ദേവസ്യ മേച്ചേരി, എ. സുധാകരൻ, പുനത്തിൽ ബാഷിത്ത്, രാജൻ തീയറത്ത്, സി.കെ. രാജൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

