വിസി രാജിവച്ചത് പോലെ ഗവർണറും രാജിവയ്ക്കണം’; സുപ്രീംകോടതി വിധി ഗവർണർക്കെതിരെന്ന് എം വി ജയരാജൻ

Kannadiparamba online news

കണ്ണൂര്‍: കണ്ണൂർ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ഗവർണർക്കുള്ള തിരിച്ചടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബാഹ്യ ഇടപെടൽ എവിടെ നിന്ന് സംഭവിച്ചു എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെങ്കിലും കോടതിയുടെ പരാമർശം ഗവർണർക്കെതിരെയാണ്. ഗവർണർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ല. വിസി രാജിവച്ചത് പോലെ ഗവർണറും രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസി പുനർപരിശോധനാ ഹർജി കൊടുക്കുന്നില്ലെന്ന് പറഞ്ഞു. അത് അന്തസ്സുള്ള നിലപാടാണ്. വിസിയെപോലൊരു മാന്യത ഗവർണർക്കില്ലെന്ന് എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ രാജിവയ്ക്കും എന്നാണ് ഭരണഘടനാ മൂല്യത്തിൽ വിശ്വസിക്കുന്നവർ കരുതിയത്. പക്ഷേ അദ്ദേഹം രാജിവച്ചില്ല. ബാഹ്യ സമ്മർദ്ദമെന്ന് സുപ്രീം കോടതി കണ്ടെത്തിയത് ഗവർണർ ബാഹ്യ സമ്മർദ്ദത്തിന് കീഴടങ്ങി എന്നാണ്. അത് ഗവർണർക്കെതിരായ കോടതിയുടെ കണ്ടെത്തലാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കോടതി വിധി സർക്കാരിനെതിരല്ല. ബാഹ്യ സമ്മർദ്ദത്തിന് സർക്കാർ വിധേയമായി എന്നൊരു വാചകം വിധിയിലുണ്ടോ? ആരാണ് ബാഹ്യ ഇടപെടലിന് വിധേയനായത്? അത് ഗവർണറാണ്. ഗവർണറും ഹൈക്കോടതിയും അംഗീകരിച്ച നിയമനം ഒറ്റ പോയന്റിന്മേൽ സുപ്രീം കോടതി റദ്ദാക്കി. ആ വിധിയെ തങ്ങൾ മാനിക്കുന്നുവെന്ന് എം വി ജയരാജന്‍ പറഞ്ഞു

ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവച്ചതില്‍ ഗവർണർക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനമുന്നയിച്ചതിന്മേലും എം വി ജയരാജൻ പ്രതികരിച്ചു. ഇന്നലെ സുപ്രീം കോടതി ഗവർണർക്കെതിരായി നടത്തിയ ശകാരം എത്ര വലുതാണ്. എന്തിനാണ് രണ്ടുവർഷം നിയമസഭ പാസാക്കിയ ബില്ലിന്മേൽ അടയിരുന്നത്. അതിന് ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പഞ്ചാബ് വിധി വായിച്ചു നോക്കൂ എന്ന സുപ്രീം കോടതിയുടെ പരാമർശത്തിൽ പരിഹാസത്തോടെയല്ലേ ഗവർണർ മറുപടി നൽകിയത് എന്നും എം വി ജയരാജൻ ചോദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!