കണ്ണൂർ: ഉരുവച്ചാലില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്ബ് സ്വദേശി ദിനേശാണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ യാത്രക്കാർക്ക് ആർക്കും അപകടത്തില്‍ പരിക്കില്ലെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ടത്.
റോഡരികില്‍ ഇടിച്ചു കയറിയ ബസ്സിന്റെ മുൻഭാഗം തകർന്നു. സ്ഥലത്ത് പൊലീസെത്തി പരിശോധനകള്‍ നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

