” ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാം”സന്ദേശമുയർത്തി ജൂൺ 5 ലോകപരിസ്ഥിതി ദിനമാഘോഷിച്ചു. കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ

Kannadiparamba online news


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് എൽ.പി സ്കൂളിൽ ലോകപരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ പ്രധാന അധ്യാപിക പി .ശോഭ പരിസ്ഥിതി സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു .തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ രമ്യ ടീച്ചർ ചൊല്ലി കൊടുത്തു. തുടർന്ന് വാർഡ് മെമ്പറും നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കാണി രാമചന്ദ്രൻ്റെ നേത്വത്തിൽ സ്കൂൾ പരിസരത്ത് വ്യക്ഷതൈകൾ നട്ടു പിടിപ്പിച്ചു പരിപാടി ഔദ്യോദികമായി ഉദ്ഘാടനം ചെയ്തു തുടർന്ന് ജൂൺ 5 പരിസ്ഥതി ദിനമായി ആചരിക്കുന്നതിൻ്റെ പ്രധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും രാമചന്ദ്രൻ അവർകൾ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും അരങ്ങേറി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ജൈവ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!