വാഹനാപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kannadiparamba online news

ഇരിട്ടി: കീഴൂർ കുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട്  ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. മൂന്ന്  യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.45 ഓടെ കീഴൂർ കുന്നിലാണ് ആദ്യ പകടം നടന്നത്. പയഞ്ചേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. പയഞ്ചേരി കോറ സ്വദേശികളായ മുഹമ്മദ് റസിൻ, മുഹമ്മദ് നജാദ് എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ഗുരുതുരമായി പരിക്കേറ്റ മുഹമ്മദ് റസിൻ മരണപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തകർന്നു. 

ഈ അപകടത്തിന് തൊട്ടു പിന്നാലെയാണ് കീഴൂർ രജിസ്ട്രാഫീസിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ രണ്ടാമത്തെ അപകടം നടന്നത്. പുന്നാട് അത്തപ്പുഞ്ച  സ്വദേശികളായ ഷാദിൽ , രാജീവൻ എന്നിവർ സഞ്ചരിച്ച ബൈക്ക് മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും കാറും തകർന്നു. രണ്ടുപേർക്കും സാരമായി  പരിക്കേറ്റു. ഇരു അപകടങ്ങളിൽ പെട്ടവരെയും കീഴൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും മുഹമ്മദ്‌ റസിൻ മരണപ്പെടുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!