മയ്യില്‍ ഗവ. ഹൈസ്‌കൂളില്‍ പുതുതായി എത്തിയത് 652 പേര്‍ 

Kannadiparamba online news

പ്രവേശനോത്സവം: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ഉദ്ഘാടനം 


മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി  പ്രവേശനം നേടിയ 652 വിദ്യാര്‍ഥികളെ വിവിധ ക്ലബംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് മധുരം നല്‍കി സ്വീകരിച്ചു.  തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയിലെ ജില്ലാ പഞ്ചായത്തംഗം എന്‍.വി.ശ്രീജിനി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് സി. പത്മനാഭന്‍, പ്രഥമാധ്യാപിക എസ്. സുലഭ,എസ്.എസ്.കെ. ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍, കെ.കെ. വിനോദ്, കെ.സി.സുനില്‍, കെ.സി. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!