കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ അപകീർത്തികരമായ വാട്സ് ആപ്പ് സന്ദേശമയച്ച് ശല്യമുണ്ടാക്കുകയും അശ്ലീല ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. മേയർ നീർച്ചാൽ സ്വദേശി മുസ് ലിഹ് മoത്തിലിൻ്റെ പരാതിയിലാണ് മുജീബ് മൂസ എന്നയാൾക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 23ന് ആണ് പ്രതിയുടെ മൊബൈലിലൂടെ അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചത്. മറ്റൊരു കേസിലെ പ്രതിയുടെസഹോദരി ഭർത്താവുമായുള്ള പ്രശ്നം ഒത്തുതീർക്കാൻ ഇടപെടാത്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

