ശ്രീകണ്ഠാപുരം: ലക്ഷങ്ങളുടെമാരക ലഹരിമരുന്നായ എംഡി എം എ യുമായി ശ്രീകണ്ഠാപുരം സ്വദേശികളായ രണ്ടു പേരെ എറണാകുളത്ത്പോലീസ് പിടികൂടി.ശ്രീകണ്ഠാപുരം അരിമ്പ്ര സ്വദേശി പി. ഷിഫാസ്. (31), പരിപ്പായി സ്വദേശി പി കെ. മുബീൻ (21) എന്നിവരെയാണ് ഏറണാകുളം സിറ്റി പനങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ.ഒ .എസ് ഹരിശങ്കറും സംഘവും പിടികൂടിയത്.പ്രതികളിൽ നിന്നും 26 ഗ്രാം മാരക ലഹരിമരുന്നായ എംഡി എം എ പോലീസ് പിടിച്ചെടുത്തു. സ്പെഷ്യൽ ഡ്രൈവ് പട്രോളിംഗിനിടെയാണ് പ്രതികൾ
പോലീസ് പിടിയിലായത്.
രണ്ടാം പ്രതി പി.കെ.മുബീൻ ശ്രീകണ്ഠാപുരത്ത് വെച്ച് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെ കാർ ഇടിച്ചു അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

