പഞ്ചഗുസ്തിയിലും പവര്‍ ലിഫ്റ്റിങ്ങിലും താരങ്ങളായി അച്ചനും മകളും.

Kannadiparamba online news

പവര്‍ ലിഫ്റ്റിങ്ങില്‍ അച്ചന് സ്വര്‍ണ്ണവും  മകള്‍ക്ക് വെള്ളിയും.


മയ്യില്‍:  പവര്‍ ലിഫ്റ്റിങ്ങിലും പഞ്ച ഗുസ്തിയിലും  നേട്ടം കൊയ്ത് അച്ചനും മകളും.  കയരളം മേച്ചേരിയിലെ  എ.കെ. രജീഷും മകള്‍ ജാനശ്രീയുമാണ് സംസ്ഥാന, ജില്ലാ തലത്തില്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്.   കഴിഞ്ഞ ദിവസം മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 180 ഓളം പേര്‍ പങ്കെടുത്ത ജില്ലാ തല പവര്‍ലിഫ്റ്റിങ്ങില്‍ 66 കിലോ വിഭാഗത്തില്‍ 316 കിലോ ഉയര്‍ത്തിയാണ് രജീഷ് സ്വര്‍ണ മെഡല്‍ നേടിയത്. 45കിലോ വിഭാഗത്തില്‍ 150 കിലോ ഉയര്‍ത്തി ജാനശ്രീ വെള്ളി മെഡലും നേടി. സംസ്ഥാന തലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ജാനശ്രീ സ്വര്‍ണവും രജീഷ് വെങ്കലവും നേടിയിരുന്നു. ജൂണ്‍ ആറിന് നാഗ്പൂരില്‍ നടക്കുന്നദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്  ഇരുവരും പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!