ഹാഷിഷ്ഓയിലുമായി രണ്ടു പേർ അറസ്റ്റിൽ

Kannadiparamba online news

വളപട്ടണം: ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർതാണ മാണിക്കാവിലെ അഷ്യാൻ നിവാസിൽ മുഹമ്മദ് അനീസ് അലി (36), പാപ്പിനിശേരി അരോളികാലിങ്കൽ സ്വദേശി ടി പി ആർ ഹൗസിൽ ടി പി.റഹിൽ (20) എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ. പി .ഷൈനും സംഘവും അറസ്റ്റു ചെയ്തത്.രാത്രികാല പരിശോധന നടത്തു ന്നതിനിടെ അരയാല റോഡ് കപ്പാലത്തിന് സമീപം വച്ചാണ് പിടിയിലായത്. സംശയാസ്‌പദമായ നിലയിൽ കണ്ട് ചോദ്യം ചെയ്ത‌തിന് ശേഷം നടത്തിയ പരിശോധനയിലാണ് സമീപത്തെ കാറിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!