കണ്ണപുരം: ചെറുകുന്ന് പള്ളിച്ചാലിൽ
ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഏറണാകുളം കളമശേരി കാലടി സ്വദേശി ഹസൈനാറുടെ മകൻ പി. എച്ച്. അൻസാർ (34) ആണ് മരണപ്പെത് .ഇന്ന് രാവിലെ 6.10 മണിയോടെയായിരുന്നു അപകടം.
കാസർഗോഡ് നിന്നും ഏറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ പിക്കപ്പ് വാനും കണ്ണൂർ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന ചെങ്കൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന്നാട്ടുകാരും പോലീസും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പിക് അപ്പ് ഡ്രൈവറെ ഉടൻ പരിയാരത്തെകണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

