മൂർഖൻപാമ്പ് വിരുന്നെത്തി  ബാങ്കിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം നിലച്ചു

Kannadiparamba online news

ഇരിട്ടി: ബാങ്കിനുള്ളിൽ അതിഥിയായി എത്തിയ മൂർഖൻ പാമ്പ് ഒരുമണിക്കൂർ നേരം ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീതിയിലാക്കി. ഒരു മണിക്കൂറോളം ബാങ്ക് ഇടപാടുകൾ സ്തംഭിച്ചു. ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ശാഖയിലാണ് ഇന്നലെ രാവിലെ 10. 45 ഓടെ മൂർഖൻ പാന്പിനെ കണ്ടത്. ബാങ്കിൽ വന്ന ഇടപാടുകാരനാണ് പടിക്കെട്ടിലൂടെ പാന്പ് അകത്തേക്ക് കയറുന്നത് കണ്ടത്.

അ​ക​ത്തു ക​യ​റി പാ​ന്പ് മു​റി​യി​ലെ ഒ​രു മൂ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചു. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭീ​തി​യി​ലാ​യി. ഇ​ട​യ്ക്കി​ടെ പാ​ന്പ് പ​ത്തി വി​ട​ർ​ത്തി ചീ​റ്റി​ത്തു​ട​ങ്ങു​ക​യും ചെ​യ്ത​ത് സ്ഥി​തി കൂ​ടു​ത​ൽ ഭീ​തി​ദ​മാ​ക്കി. ബാ​ങ്കി​ൽ മൂ​ർ​ഖ​ൻ ക​യ​റി​യ​ത​റി​ഞ്ഞ സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രും സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും സ്നേ​ക്ക് റെ​സ്ക്യു​വ​റും മാ​ർ​ക്ക് എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ടി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഫൈ​സ​ൽ സ്ഥ​ല​ത്തെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ഴ പെ​യ്ത​തോ​ടെ പൊ​ത്തി​നു​ള്ളി​ലു​ള്ള പാ​ന്പു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന സ​മ​യ​മാ​ണി​തെ​ന്നും ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഫൈ​സ​ൽ പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പാ​ന്പു​ക​ളെ പി​ടി​കൂ​ടി​യ​താ​യും ഫൈ​സ​ൽ പ​റ​ഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!