നാറാത്ത്: ക്യാന്‍സര്‍ രോഗം വന്ന് ശാരീരികവും മാനസികവുമായി തളര്‍ന്ന നിര്‍ധന രോഗിഗകള്ക്ക് മുടി ദാനം ചെയ്ത് വിദ്യാര്‍ഥി.
നാറാത്ത് ആലിന്‍കീഴിലെ ശാമിലി നിവാസില്‍ കൊയിലേരിയന്‍ മധുസൂദനന്റെയും തച്ചന് ശകുന്തളയുടെയും ഇളയ മകന് തേജസാണ് സാന്ത്വനം പകരുന്നത്. കാന്‍സര്‍ രോഗം വന്നവര്‍ക്ക് ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോള്‍ മുടി കൊഴിഞ്ഞുപോവാറുണ്ട്. ഇത്തരക്കാര്‍ക്ക് വിഗ് നിര്‍മിക്കാന്‍ വേണ്ടിയാണ് തേജസ് തന്റെ മുടി കൊടുക്കുന്നത്. സാധാരണ ആണ്‍കുട്ടികള്‍ ഫാഷന്‍ ആയിട്ടാണ് മുടി വളര്ത്താറുള്ളതെങ്കില്
തേജസ് പരോപകാരത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. മൂന്ന് വര്‍ഷത്തിലധികമായി താന്‍ കാത്ത് സൂക്ഷിച്ച് പരിപാലിച്ച് വളര്‍ത്തിയെടുത്ത മുടിയാണ്
രോഗികള്‍ക്ക് നല്‍കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

