കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി കക്കാട് പുഴയോരം ശുചീകരണാപ്രവർത്തി കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ശുചീകരണ പ്രവർത്തികളുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും അതാത് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തപ്പെട്ടു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾക്കൊപ്പം, കുടുംബശ്രീ, മറ്റ് ‘സന്നദ്ധപ്രവർത്തകർ പങ്കാളികളായി. കക്കാട് പുഴയോര പരിപാടിയിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, കൗൺസിലർമാരായ റാഷിദ് കെ.പി. പനയൻ ഉഷ, ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക, ക്ലീൻസിറ്റി മാനേജർ ബൈജു പി പി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

