മയ്യില്‍: ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് ബസ്സുകളുടെ ഗതാഗതത്തിന് തടസ്സമാകുന്നു. മയ്യില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡാണ് സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിത പാര്‍ക്കിങ്ങ് മൂലം യാത്രക്കാര്‍ക്കും ബസ്സുകള്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാനാവാതായത്. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് നിരോധിച്ചതായി പഞ്ചായത്ത് അധികൃതര്‍ സ്റ്റാന്‍ഡിലെ വിവിധ ഇടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും അതെല്ലാം അവഗണിക്കുകയാണ്. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി പേ പാര്‍ക്കിങ്ങ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആരും ഉപയോഗിക്കാറില്ല. ടൗണിലെ പ്രധാന റോഡുകളുടെ ഇരുവശത്തെയും ഫുട്പാത്തുകളിലുള്‍പ്പെടെ സ്വാകര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും. പതിവാണ്. അതിരാവിലെ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ രാത്രി വൈകിയാണ് പലപ്പോഴും എടുക്കുന്നത്.
പോലിസ് നടപടി ഉണ്ടാവണം.
ബസ് സ്റ്റാന്‍ഡില്‍ അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് നിയന്ത്രിക്കാന്‍ പോലീസ് നടപടികള്‍ ഉണ്ടാകണം.
ജയരാജന്‍, ടാക്‌സി ഡ്രൈവര്‍, മയ്യില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

