കണ്ണൂർ: (kannadiparamba.online)പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള (83) കോഴിക്കോട് വെച്ച് നിര്യാതനായി. കണ്ണൂർ പ്രശസ്തമായ ചെങ്കളാൻ നാലകത്ത് തറവാട് അംഗവും വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ കുഞ്ഞമ്മദ് ഹാജിയുടെ മരുമകനുമാണ്. ആദ്യകാലത്ത് വളപട്ടണത്തും ചെന്നൈയിലും പിന്നീട് ദീർഘകാലമായി കോഴിക്കോട് സി.എൻ.എ ടിമ്പേർസ് എന്ന പേരിൽ മര വ്യാപാരം നടത്തുകയായിരുന്ന മാന്യദേഹം കച്ചവട രംഗത്ത് സത്യസന്ധതയുടെ പര്യായമായിരുന്നു. ആദ്യകാല ജമാഅത്തെ ഇസ്ലാമി അംഗവും സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.
ഭാര്യ ടി.സി റംലത്ത്. മക്കൾ പേരതനായ റമീസ്, അനീസ്, അസീം, ജസീം, ജംഷിദ്. മരുമക്കൾ ഫായിസ, സയിദ, ഫസ്ന, ഡോ ഫാത്തിമ. സഹോദരങ്ങൾ സി.എൻ അൻവർ, സി.എൻ സത്താർ, സി.എൻ സുബൈർ, സി.എൻ സുഹറ പരേതരായ സി.എൻ റാബിയ, കുഞ്ഞിപ്പാത്തുമ്മ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

