തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എൻ എസ് കെ ട്രോഫിയ്ക്ക് വേണ്ടിയുള്ള കെ സി എ സ്റ്റേറ്റ് T 20 ലീഗ് ടൂർണ്ണമെൻറ്റിൽ കണ്ണൂർ 8 റൺസിന് കോട്ടയത്തിനെ പരാജയപ്പെടുത്തി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു.ക്യാപ്റ്റൻ സൽമാൻ നിസാർ 71 റൺസും സംഗീത് സാഗർ 63 റൺസുമെടുത്തു.മറുപടിയായി കോട്ടയത്തിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ.കെ എൻ ഹരികൃഷ്ണൻ 25 റൺസെടുത്തു.കണ്ണൂരിന് വേണ്ടി പി പി ബദ്ദറുദ്ദീൻ 25 റൺസിന് 4 വിക്കറ്റും എം പി ശ്രീരൂപ് 33 റൺസിന് 2 വിക്കറ്റും വീഴ്ത്തി.പി പി ബദ്ദറുദ്ദീനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് കണ്ണൂർ വയനാടിനെ നേരിടും.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

