കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ 10-ന് കണ്ണൂരിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും. സംയുക്ത ഓട്ടോറിക്ഷാ ട്രേഡ് യൂണിയൻ സമിതി വിളിച്ച കൺവെൻഷനിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. പ്രശ്‌നപരിഹാരത്തിന് അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ നവംബർ 17 മുതൽ അനധികൃത ഓട്ടോ സർവീസുകൾ തടയുമെന്നും യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.
സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൻ. ലക്ഷ്മണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.പി. സഹദേവന്റെ നിര്യാണത്തിൽ കൺവെൻഷൻ അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ കുന്നത്ത് രാജീവൻ, ബഷീർ ജൂബിലി (എസ്.ടി.യു.), എ.പി. നാരായണൻ (ഐ.എൻ.ടി.യു.സി.), കസ്തൂരി ദേവൻ (എ.കെ.എസ്.എ.ടി.യു.), സത്യൻ ചാലക്കര (ബി.എം.എസ്.), മുഹമ്മദ് ഇംതിയാസ് (എഫ്.ഐ.ടി.യു.), മനോജ് സാരംഗ് (എച്ച്.എം.എസ്.), സി.കെ. ശശികുമാർ, മിൽന രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

