കണ്ണൂർ താഴെചൊവ്വയിൽ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ച് അപകടം

Kannadiparamba online news
Screenshot

കണ്ണൂർ: താഴെചൊവ്വ തെഴുക്കിൽ പീടിക കെ.എസ്.ഇ.ബി. സബ് ഡിവിഷൻ ഓഫീസിന് മുന്നിൽ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ച് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് (ശനി) പുലർച്ചെ 4:20-ഓടെയാണ് സംഭവം.

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി ലോറി റോഡിൽ നിന്നും നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!