അഴീക്കോട്: പൊയ്ത്തുംകടവ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.വി. അശറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിദ്ദിഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി. റഷീദ്, ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അജിത്ത്, കെ.പി. ഹാരിസ്, അസ്ലം അസ്ഹരി, പി.പി. ഫസൽ, ടി.കെ.എം. ഹനീഫ, ശാഹിർ പി.കെ., കെ.വി. റസാഖ്, അജീർ ടി., ജാഷിർ സി.കെ., നൗഷാദ് കെ.പി. തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

