കണ്ണൂർ: കണ്ണൂർ സിറ്റിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. തയ്യിൽ സ്വദേശിയായ സി.എച്ച് ആരിഫാ (43) ണ് കണ്ണൂർ സിറ്റി പൊലീസിന്റെ പിടിയിലായത്.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലമടഭാഗത്തു നടത്തിയ ചൊവ്വാഴ്ച്ച രാവിലെ പത്തിന് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാളിൽ നിന്നും 3.14 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം കഞ്ചാവും പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.ഐ. വിനോദ് പി.വി.യുടെ നേതൃത്വത്തിൽ എസ്.ഐ. അനീഷ് ആർ.പി., സി.പി.ഒ. സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

