മയ്യിൽ: വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിജയദശമി ദിനമായ നാളെ (ബുധനാഴ്ച) വിദ്യാരംഭവും നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും നടക്കും.
നാളെ രാവിലെ 7 മണി മുതൽ ഗ്രന്ഥം എടുപ്പും, തുടർന്ന് രാവിലെ 8 മണി മുതൽ വിദ്യാരംഭ ചടങ്ങുകളും ആരംഭിക്കും. വിദ്യാരംഭത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ സമാപന ദിവസമായ നാളെ വൈകിട്ട് 6:30 മുതൽ ചക്കരക്കൽ ഹരിശ്രീ നാട്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന ‘ഭക്തിലഹരി ഭജൻസ്’, സംഗീതമാലിക, വിവിധ നൃത്തങ്ങൾ എന്നിവ കോർത്തിണക്കിയ വർണ്ണാഭമായ കലയരങ്ങ് അരങ്ങേറും. ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

