തളിപ്പറമ്പ്: ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 2, 3 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. തളിപ്പറമ്പ് ടൗണിലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളാണ് മേളയുടെ പ്രധാന വേദി. 5000-ത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ മറ്റ് വേദികൾ ടാഗോർ വിദ്യാനികേതൻ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നുള്ള ശാസ്ത്രപ്രതിഭകൾ മേളയിൽ പങ്കെടുക്കും.
മേളയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ടി.കെ. ഗോവിന്ദൻ എം.എൽ.എ. നിർവഹിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ മീഡിയ ചെയർമാൻ കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ എസ്.കെ. ജയദേവൻ, ഡി.പി.ഒ. പി. ബഷീർ, നഗരസഭാ കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, സുരേന്ദ്രൻ അടുത്തില, രാജേഷ് ബക്കളം, പി.കെ. രാജേന്ദ്രൻ, ടി.പി. ഷീഖ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

