കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി മുതിർന്ന നേതാവ് കെ സുധാകരൻ. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ തന്നെ നീക്കി. അതിനായി ചിലർ നടത്തിയ നീക്കങ്ങൾ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നിയെന്നും നേത്യത്വത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ രംഗത്തെത്തി.പാ ർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരെയും പ്രതിസന്ധിയിൽ കൂടെ നിന്നവരെയും വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. സർക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ലെന്നും കെ സുധാകരൻ വിമർശിച്ചു. സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജവം ഭരണപക്ഷത്തിനുള്ളിലും വേണം. അധികാരത്തേക്കാൾ വലുതാണ് ആദർശം. ഭരണം വരും പോകും. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്നും സുധാകരൻ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

