കണ്ണൂർ: നിർത്തിയിട്ട ടിപ്പർ ലോറിയുടെ ടയറിന്റെ ഡിസ് ക്കുകൾ മോഷ്ടിച്ച കണ്ണൂർ മാർക്കറ്റിനടുത്ത ഒരാൾ പിടിയിൽ.. കൂട്ടുപ്രതി ഒളിവിൽ. അബ്ദുൾ ലത്തീഫിനെ (42)യാണ് ടൗൺ എസ്.ഐ.എം.സ വ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.
കക്കാട് നെല്ലിക്കാപ്പറമ്പിലെ ഇ.ഹാരിസിൻ്റെ പരാതിയിലാണ് കേസെടുത്തിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പുല്ലൂപ്പിയിൽ സൂക്ഷിച്ചു വെച്ച കെ .എൽ. 11.ബി.ടി. 9438 നമ്പർ ടിപ്പർ ലോറിയുടെ രണ്ട് ടയർ ഡിസ്ക്കുകളാണ് മോഷണം പോയത്.17,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

