കണ്ണാടിപ്പറമ്പ ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികള്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ് ഗവ. എച്ച്എസ്എസിലെ 2000ാം ബാച്ച് 10 എഫ് ക്ലാസിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ റീയൂണിയന്‍ പരിപാടി സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സമ്മര്‍ വൈബ്‌സില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച എംപവര്‍ ഡ്രൈവ്-24 മോട്ടിവേഷന്‍ ട്രെയിനിങ് സെഷന്‍ ജെസി ഐ നാഷണല്‍ ട്രെയിനര്‍ ഡോ. ഷെര്‍ണ ജയ്‌ലാല്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ എ പി നൂറുദ്ദീന്‍ അധ്യക്ഷനായിരുന്നു. സജിന എം വി നന്ദി പറഞ്ഞു. ജനുവരിയില്‍ സ്‌പെക്ട്ര-24 എന്ന പേരില്‍ റീയൂണിയന്‍ ഒന്നാം എഡിഷന്‍ വിപുലമായ പരിപാടികളോടെ നടന്നിരുന്നു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!