മയ്യില്‍: കനത്ത ചൂടില്‍ പറമ്പിലെ കെട്ടിയിട്ട കറവ പശു കുഴഞ്ഞു വീണ് ചത്തു. മയ്യില്‍ കാവിന്മൂലയിലെ ക്ഷീര കര്ഷകന് ചാത്തോത്ത് ബാലകൃഷ്ണന്റെ എച്.എഫ്. ഇനം കറവ പശുവാണ് ചത്തത്. പത്ത് മണിയോടെ തളര്‍ന്ന വീണ പശു ഒരു മണിയോടെയാണ് ചത്തത്. മയ്യില്‍ കണ്ടക്കൈ വെറ്റിനറി ആസ്പത്രിയിലെ സര്ജന് ഡോ. ആസിഫ്. എം. അശ്രഫ് അടിയന്തിര ശുശ്രൂഷകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യാക്തമാവുകയായിരുന്നു.
ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം ലഭ്യമാക്കും.
ക്ഷീര കര്‍ഷകന്റെ അത്താണിയായിരുന്ന കറവ പശു ചത്തതോടെ കുടുംബത്തിന് മനൃഗ സംരക്ഷണ വകുപ്പിന്രെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള ആനുകൂല്യം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ഡോ. ആസിഫ്. എം. അശ്രഫ് അറിയിച്ചു.
ആടുമാടുകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം.
സര്‍ക്കാര്‍, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആടൂമാടുകള്ക്കുള്ള ഇന്‍ഷൂറന്‍സുകള്‍ നിര്‍ത്തലാക്കിയതില്‍ കര്‍ഷകര്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. നേരത്തേ സര്‍ക്കാരിന്റെ ഗോമിത്ര എന്ന പേരിലുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയും ഇപ്പോഴില്ല. സ്വാകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളായ ഓറിയന്റല്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ്, യുണൈറ്റഡ് ഇന്ത്യ തുടങ്ങിയവും പദ്ധതി നിര്‍ത്തലാക്കിയിരിക്കയാണ്. നിരവധി പേര് ആനുകൂല്യം പറ്റുന്നതിനാല്‍ നഷ്ടത്തിലാണെന്നാണ് കമ്പനി അധികൃതര്‍ ഇതു സംബദ്ധിച്ച് കര്‍ഷകരോട് പറയുന്നത്. നിലവില്‍ ക്ഷീര കര്‍ഷകര്‍ക്ക് യാതൊരു വിധ ഇന്‍ഷൂറന്‍സുകളും ഇല്ലാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണിവര്‍. മൃഗ സംരക്ഷണ വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടാണ് ഏക ആശ്രയമായുള്ളത്. ഇത് നാമ മാത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

