മയ്യില്‍ സ്വദേശിനിയായ യുവതി ഉംറയ്ക്കിടെ മക്കയില്‍ മരിച്ചു

Kannadiparamba online news

മയ്യില്‍: മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനിയായ യുവതി ഉംറ നിര്‍വഹിക്കുന്നതിനിടെ മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റിയാട്ടൂര്‍ പടിഞ്ഞാറെ കണിയാങ്കണ്ടി സുഹൈല(25)യാണ് മരിച്ചത്. ഖത്തറില്‍ സന്ദര്‍ശക വിസയ്‌ക്കെത്തിയ സുഹൈല ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയതായിരുന്നു. ഭര്‍ത്താവ് ഷറഫുദ്ദീന്‍ സഖാഫി തളിപ്പറമ്പ് അമീറായ ഖത്തറില്‍ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലെത്തിയത്. ഞായറാഴ്ച രാത്രി ഹറമില്‍ പ്രാര്‍ഥന നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയും പുലര്‍ച്ചെയോടെ മരണപ്പെടുകയും ചെയ്തു. ഉപ്പ: അബ്ദുര്‍റഹ്മാന്‍. ഉമ്മ: കുഞ്ഞാമിന. മക്കള്‍: റഹ്മത്ത്, മുഹമ്മദ്. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!