കണ്ണൂർ: പ്രധാനമന്ത്രി മോദി നിങ്ങളുടെ മൗനം വെടിയൂ , കൂട്ടബലാത്സംഗം ചെയ്ത പ്രജ്വൽ രേ വണ്ണ യെ അറസ്റ്റ് ചെയ്യുക , പെൺമക്കളോട് നീതി പുലർത്തുക എന്ന മുദ്രാവാക്യം ഉയർത്തി
അഞ്ഞൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കർണ്ണാടകയിലെ ബി.ജെ.പി മുന്നണി ജനതാദൾ എം.പി. പ്രജ്വൽ രേവണ്ണക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രജ്വൽ രേവണ്ണയുടെ ഫോട്ടൊ കത്തിച്ച് പ്രതിഷേധിച്ചു .
പ്രജ്വൽ രേവണ്ണയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ മുഖാന്തിരം രാഷ്ട്രപതിക്ക് നിവേദനം നൽകി
മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, കെ.പി വസന്ത, ഉഷ അരവിന്ദ്, ഉഷാകുമാരി കെ, ശ്വാമള പാറക്കണ്ടി,പദ്മജ. എൻ. പി,ഗീതു , വിഷിജ, റംല , സുവർണ, ചന്ദ്രവല്ലി, തുടങ്ങിയവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

