മാതോടം : ഉപരിപഠനത്തിനായി ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന മാതോടം മഹല്ലിലെ ടി.കെ സുഫൈലിന് മാതോടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ചടങ്ങിൽ മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ് ജസ്‌വിൻ അൽ അസ്ഹരി, കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ജസീർ കെ എം, ഷഹീർ എം, സീനിയർ മെമ്പർമാരായ അബൂബക്കർ കെ പി, ഷൗക്കത്ത് പി കെ, തൻസീർ ടി കെ, മാതോടം മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലാം ഇ വി, സെക്രട്ടറി ശംസുദ്ധീൻ കെ പി, ട്രഷറർ അബ്ദുൽ മജീദ് കെ പി, നിരവധി മഹല്ല് നിവാസികൾ എന്നിവർ പങ്കെടുത്തു. തനിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിന് സുഫൈൽ ടി കെ മാതോടം പ്രവാസി കൂട്ടായ്മക്ക് നന്ദി അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

