മയ്യിൽ:
സിപിഐ എം നേതാവ് കടൂർ ചായമുറിയിലെ കൊടുവള്ളി ബാലൻ (69) അന്തരിച്ചു. സിപിഐ എം അവിഭക്ത മയ്യിൽ, ചെറുപഴശി ലോക്കൽ കമ്മറ്റികളിലെ മുൻ അംഗമായിരുന്നു. കാൽനൂറ്റാണ്ടിലധികം കാലം ദേശാഭിമാനി കടൂർ ഏജൻ്റായി പ്രവർത്തിച്ചു. മയ്യിൽ പഞ്ചായത്ത് അംഗം,മുല്ലക്കൊടി സഹകരണ ബാങ്ക് ഭരണസമിതി അംഗം, മയ്യിൽ സഹകരണപ്രസ് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സിപിഐ എം കടൂർ ബ്രാഞ്ച് അംഗമാണ്.
കെ എസ് വൈഎഫ്, ഡിവൈഎഫ്ഐ എന്നിവയുടെ മയ്യിൽ വില്ലേജ് സെക്രട്ടറി, കടൂർ വൈഎംആർസി ലൈബ്രറി സെക്രട്ടറി, സിപിഐ എം ചേക്കോട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. മയ്യിൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്.
ഭാര്യ: ഭവാനി (സിപിഐ എം – കടൂർ ബ്രാഞ്ചംഗം). മക്കൾ: ഭവിത (ധർമടം പഞ്ചായത്ത് ഓഫീസ് ), ബിൻസി, സ്നേഹ. മരുമക്കൾ: സന്തോഷ് (പിണറായി), അമർ(കൂടാളി), നവീൻ(അഴീക്കോട്). സഹോദരങ്ങൾ: കാർത്യായനി(മംഗലുരു), രാഘവൻ, പരേതനായ ശങ്കരൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

