കണ്ണൂർ : ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്ന കൊല്ലം സ്വദേശിയെ വധിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ. ഉളിയിൽ ആവിലാട് സ്വദേശി പാറക്കാട്ടിൽ അബ്ദുൾ റസാഖിനെ (49) യാണ് വധശ്രമ കേസിൽ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. 30 ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. കൊല്ലം പുനലൂർ വെട്ടി തിട അപർണ വിലാസത്തിൽ ആർ. രമേഷ് ബാബു (54) വിനെയാണ് പ്രതി ആക്രമിച്ചത്. കൂടെ ആക്രി പെറുക്കുന്ന കാർത്ത്യായനി എന്ന സ്ത്രീയെ പ്രതി മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരനെ പട്ടിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

