നാറാത്ത് പഞ്ചായത്ത് ഓഫീസില്‍ നിന്നു വിരമിക്കുന്ന ആര്‍ ശശീന്ദ്രന് യാത്രയയപ്പ് നല്‍കി

Kannadiparamba online news

കണ്ണാടിപറമ്പ: നാറാത്ത് പഞ്ചായത് ഓഫീസിൽ ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ആർ.ശശീന്ദ്രന് യാത്രയയപ്പ് നൽകി.ഇന്ന് വൈകുന്നേരം പഞ്ചായത്ത് ഹാളിൽ നടന്നപരിപാടിയിൽ അസി സെക്രട്ടറി സനീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ ശ്യാമള അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണിച്ചന്ദ്രൻ,സെക്രട്ടറി രാഹുൽ , ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ഗിരിജ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ, എഞ്ചിനിയർ ഹരി എന്നിവർ പ്രസംഗിച്ചു. ഹെഡ് ക്ലർക്ക് പ്രകാശൻ എൻ കെ നന്ദിയും പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും ആശംസയർപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!