കണ്ണൂരിൽ എയർഗണ്ണുമായി രണ്ടു യുവാക്കൾ പിടിയിൽ

Kannadiparamba online news

കണ്ണൂർ: രാത്രി കാലപട്രോളിംഗിനിടെ എയർഗണ്ണുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ ഇന്ന് പുലർച്ചെ ടൗൺ പോലീസ് പിടികൂടി.വാഹനത്തിലെത്തിയമലപ്പുറം ചെറുവായൂർവാഴക്കാട് സ്വദേശികളായ സി. പി..റഹാൻ (21), എം.കെ.ഷഹൽ (20) എന്നിവരെയാണ് ടൗൺ സ്റ്റേഷനിലെ എസ്.ഐ.എം.അജയനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ സ്വാമി മഠം ജംഗ്ഷനിൽ വെച്ചാണ് കെ.എൽ 57. എക്സ് 6420 നമ്പർ സ്കൂട്ടറും തോക്കുമായി യുവാക്കൾ പോലീസ് പിടിയിലായത്. സംശയാസ്പദമായി കാണപ്പെട്ടയുവാക്കളെ പരിശോധിച്ചപ്പോഴാണ് അരയിൽ തിരുകിയ നിലയിൽ തോക്ക് കണ്ടെത്തിയത്. യുവാക്കളെ പോലീസ് മുൻകരുതൽ അറസ്റ്റു ചെയ്തു.അതേസമയം ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട കണ്ണൂരിലെ പെൺകുട്ടിയെ കാണാനെത്തിയതായിരുന്നു യുവാക്കളെന്നാണ് പുറത്തു വരുന്ന വിവരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!