പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് പിടിയിൽ. ചെറുവത്തൂർ സ്വദേശി സുരേശനെ (48)യാണ് പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വെള്ളൂർ മുങ്ങത്ത് ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് പ്രതി സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

