കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. 12 വയസ്സുള്ള കുട്ടിയടക്കം കാറിൽ യാത്ര ചെയ്ത കാസർകോട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേർ പത്മകുമാർ, സുധാകരൻ ഭീമനടി എന്നിവരാണ്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണപുരം പൊലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും കാർ കുത്തിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർഡ്രൈവറും ഒരുകുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടം.

വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

