‘കണ്ണാടിപ്പറമ്പ ഓൺലൈൻ’ തുണയായി; കാണാതായ വയോധികയെ കണ്ടെത്തിയത് ഒരു മണിക്കൂറിനുള്ളിൽ!!

Kannadiparamba online news

കണ്ണാടിപ്പറമ്പ: ‘കണ്ണാടിപ്പറമ്പ ഓൺലൈൻ’ ന്യൂസിന്റെ സഹായത്തോടെ കാണാതായ വയോധികയെ മണിക്കൂറിനുള്ളിൽ കണ്ടെത്തി. ദാലിൽ സ്വദേശിനിയായ സരോജിനി എന്ന വയോധികയെയാണ് കണ്ടെത്തിയത്. സരോജിനിയെ കാണാതായ വിവരം ഇന്നു രാത്രി 8 മണിയോടെ ‘കണ്ണാടിപ്പറമ്പ ഓൺലൈൻ’ വാർത്തയാക്കിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഒരു യുവതി, കൊല്ലറത്തിക്കലിൽ നിന്നും ഇവരെ കണ്ട് വിവരം വാർത്തയോടൊപ്പം കൊടുത്ത നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. നാട്ടിലേക്കുള്ള വഴിയേയാണ് വയോധിക അബദ്ധവശാൽ ബസ്സ് സ്റ്റോപ്പ് മാറിയിറങ്ങിയത്. കൊളച്ചേരിമുക്കിൽ ഇറങ്ങേണ്ടിയിരുന്ന അവർ സ്റ്റെപ്പ്റോഡിൽ ഇറങ്ങി പുതിയതെരു ഭാഗത്തേക്ക് നടക്കുകയായിരുന്നു.
വയോധികയുടെ കുടുംബം കണ്ണാടിപ്പറമ്പ് ഓൺലൈനെ നന്ദി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!