ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നോക്കണ്ട :കരീം ചേലേരി

Kannadiparamba online news

വടകര, കണ്ണൂർ പാർലിമെൻ്റ് മണ്ഡലങ്ങളിൽ സി.പി.എമ്മിൻ്റെ എല്ലാ കുതന്ത്രങ്ങളെയും വ്യാജ പ്രചരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫിൻ്റെയും വിശിഷ്യാ മുസ്ലിം ലീഗിൻ്റെയും പ്രവർത്തകർ നടത്തിയ പ്രതിരോധത്തിലും വോട്ടിംഗിലും ജാള്യത പൂണ്ട സി.പി.എം. മുസ്ലിംലീഗ് പ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നോക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

മൊകേരി മുത്താറി പീടികയിൽ മുസ്ലീ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ രണ്ട് തവണയാണ് ബോംബെറിഞ്ഞത്. വലിയപറമ്പത്ത് റഫീഖിൻ്റെയും പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റിന്റെയും വീടിന് നേരെയാണ് രണ്ടാം ദിവസവും ബോംബെറിഞ്ഞത്. പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ബോംബേറ് നടത്തിയത്.

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ടി. മുനീറിനെ പോളിങ്ങ് സ്റ്റേഷനിൽ കള്ളവോട്ട് പ്രതിരോധിച്ചതിൻ്റെ പേരിലാണ് അക്രമിച്ചത്. മട്ടന്നൂരിലെ പാലയോട് മുസ്ലിം ലീഗ് പ്രവർത്തകരായ ഷഹബാസ്, നബീൽ, ഷഹബാസിൻ്റെ പിതാവ് ബഷീർ എന്നിവരെയും മർദ്ദിക്കുകയുണ്ടായി. പോളിങ്ങ് സ്റ്റേഷനിലും പുറത്തും വനിതാ ലീഗ് പ്രവർത്തകരടക്കം ഇത്തവണ നടത്തിയ ശക്തമായ പ്രവർത്തനങ്ങളിൽ വിറളി പൂണ്ടാണ് ഈ അക്രമണങ്ങൾ. എന്നാൽ ഇതുകൊണ്ടൊന്നും മുസ്ലിം ലീഗ് പ്രവർത്തകരെ പിന്നോട്ടടിപ്പിക്കാൻ കഴിയില്ലെന്ന് കരീം ചേലേരി പറഞ്ഞു.

ബോംബെറിഞ്ഞ വസതിയും അക്രമിക്കപ്പെട്ട പ്രവർത്തകരെയും അദ്ദേഹം സന്ദർശിച്ചു. ജില്ലാ ട്രഷറർ കാട്ടൂർ മുഹമ്മദ്, സെക്രട്ടരി മാരായ അഡ്വ. എം. പി. മുഹമ്മദലി,ടി പി മുസ്തഫ, ഇ.പി.ശംസുദ്ദീൻ, കുട്ട്യാലി തില്ലങ്കേരി, മുസ്തഫ ചൂര്യോട്ട്, ടി.പി. മുഹമ്മദ്, ലത്തീഫ് ശിവപുരം, യാക്കൂബ് എളമ്പാറ, ജലീൽ എളമ്പാറ, പി. കെ. സി. മുഹമ്മദ്, റഫീഖ് എടയന്നൂർ, സലീം എടയന്നൂർ,മജീദ് പാത്തി പാലം, കുനിയൽ അസീസ്, കാസിം മൊകേരി, മുനീർ കുറ്റിക്കണ്ടി K P മമ്മദ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!