വൻ ലഹരിമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

Kannadiparamba online news

ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ.കോഴിക്കോട് കുന്ദമംഗലം സ്വദേശി എ. സാബിത് (32), കോട്ടയം വാഴൂർ സ്വദേശി ജിഷ്ണു രാജ്(25) എന്നിവരെയാണ്
ഇരിട്ടി പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ലഹരിമരുന്ന് വിൽപ്പന നടത്താറുള്ളത്.പ്രതികൾ സഞ്ചരിച്ച കെ എൽ 57 ഡബ്ല്യു 9621 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ കർശന പോലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയിലാണ് പ്രതികൾ എംഡി എം എ കടത്താൻ ശ്രമിച്ചത്.
നർകോട്ടിക് സെൽ ഡിവൈഎസ്പി എ.പ്രേംജിത്തിൻ്റെ മേൽനോട്ടത്തിൽ
ഇരിട്ടി സ്റ്റേഷൻഇൻസ്‌പെക്ടർ ജിജീഷ് പി. കെ, എസ്. ഐ. സനീഷ്. യു. എന്നിവരും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ പി.എസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!