പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

Kannadiparamba online news

പഴയങ്ങാടി : പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഉച്ചക്ക് 12 30 യാണ് അപകടമുണ്ടായത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ പഴയങ്ങാടി താവം റെയിൽവേ മേൽ പാലത്തിന് മുകളിലാണ് അപകടം നടന്നത് ഉച്ചക്ക് 12 മുപ്പതോടെയാണ് അപകടം ഉണ്ടായത് പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു പാലത്തിന് മുകളിലെ വളവിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു കണ്ണപുരം പോലീസ് സ്ഥലത്തെത്തിയതിനുശേഷം ആണ് അപകടത്തിൽപ്പെട്ട കാറുകൾ മാറ്റിയത് തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. റോഡിൻറെ വീതി കുറവും വളവും ഇവിടെ അപകടങ്ങൾ പതിവാണ്. അപകടങ്ങൾ ഒഴിവാക്കാൻ സേഫ്റ്റി കോറിഡോർ പദ്ധതി ഉൾപ്പെടെ നടപ്പാക്കിയെങ്കിലും കെഎസ്ടിപി റോഡിൽ അപകടത്തിന് കുറവൊന്നുമില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!